photo
ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ പുനലൂർ താലൂക്ക്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ സഭ താലൂക്ക് പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ കവി അനീഷ് കെ അയിലറയ്ക്ക് മെമ്പർഷിപ്പ് നൽകി നിർവഹിക്കുന്നു

അഞ്ചൽ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ പുനലൂർ താലൂക്ക്തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ സഭ താലൂക്ക് പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ കവി അനീഷ് കെ അയിലറയ്ക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. താലൂക്ക് സെക്രട്ടറി സുരേഷ് കുമാർ ആർച്ചൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, സഭ കേന്ദ്രകമ്മിറ്റി അംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, താലൂക്ക് വൈസ് പ്രസിഡന്റും റിട്ട. ഡി.എഫ്.ഒയുമായ വി.എൻ. ഗുരുദാസ്, മാതൃസഭ ജില്ലാ പ്രസിഡന്റ് മൃദുലകുമാരി, മറ്റ് ഭാരവാഹികളായ രവീന്ദ്രൻ കുരിശിൻമൂട്, വി​. ഷിബു, എസ്. ശ്രീനിവാസൻ, വി. യശോദ, പി​. ഷീബ, സുദർശന ശശി, വസന്ത ഗോപിനാഥ്, ലീല യശോധരൻ, ജലജ വിജയൻ, മോളി ചന്ദ്രൻ, കെ. ലളിതമ്മ, ഉഷാകുമാരി, സീനാ ഷിബു തുടങ്ങിയവർ സംബന്ധിച്ചു.