 
കൊല്ലം: കുട്ടികൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ സാക്ഷാത്കാരത്തിനായി യു.കെ.എഫ് എൻജിനിയറിംഗ് കോളേജും ടെക്കോസ എഡ്യു സൊല്യൂഷൻസും ചേർന്നൊരുക്കിയ സ്റ്റാർട്ടപ്പ് കോർണർ കാരംകോട് വിമല സെൻട്രൽ സ്കൂളിൽ യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് എക്സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സംഘടിപ്പിച്ച 'ഐഡിയ ബ്ലിറ്റ്സ്' ഓൺലൈൻ മത്സരത്തിലെ വിജയികൾക്ക് ടെക്കോസ ഡയറക്ടർ സാം.എസ്.ശിവൻ സമ്മാനങ്ങൾ നൽകി. സ്കൂൾ ഡയറക്ടർ ഫാദർ സാമുവൽ പഴവൂർ പടിക്കൽ, അസി. ഡയറക്ടർ ഫാ. ഡാനിയേൽ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ പങ്കെടുത്തു.