കൊല്ലം: ഗുരുദേവ സന്ദേശങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചത് ആർ.ശങ്കറായിരുന്നുവെന്ന് നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി. ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ആർ.ശങ്കറിന്റെ 52 -ാമത് ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനായി. ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിലേക്കുള്ള വിദ്യാഭ്യാസ സംരക്ഷണ ജാഥ ശിവഗിരി മഠത്തിലെ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ദേശിയകാനന്ദ യതി ജാഥാ ക്യാപ്ടൻ ശാന്തിനി കുമാരന് പീതപതാക നൽകി ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവൻ, കെ.എൻ.നടരാജൻ ഉഷസ്, കവി ഉണ്ണി പുത്തൂർ, സുശീല മുരളീധരൻ, ദേവസ്വം എംപ്ലോയീസ് യൂണിയൻ രക്ഷാധികാരി ചവറ രാജശേഖരൻ, പോൾ രാജ് പൂയപ്പള്ളി, അപ്സര ശശികുമാർ, പെരുംകുളം തുളസീധരൻ, ജയഭക്തൻ നെടുവത്തൂർ, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു. അരുൺ നമ്പൂതിരിയെ സ്വാമി ദേശിയകാനന്ദ യതി പൊന്നാട അണിയിച്ച് ആദരിച്ചു. കവി സംഗമത്തിൽ നൂറിൽപരം കവികൾ പങ്കെടുത്തു.