കൊല്ലം: ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ 27-ാം വാർഷിക സമ്മേളനം ഡിസംബർ 7, 8 തീയതികളിൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ അദ്ധ്യക്ഷനായി.

സ്വാഗതസംഘം ചെയർമാനായി അഡ്വ. കെ.ആർ.ബിജുവിനെയും അനിൽ അമ്പാട്ട്, വടമൺ ബിനോജി, ആദിനാട് ഷിഹാബ്, സന്തോഷ് കുളത്തൂപ്പുഴ, ലതികകുമാരി (വൈസ് ചെയർമാൻമാർ), ജനറൽ കൺവീനറായി പേരൂർ ശശിധരനെയും കൺവീ നർമാരായി മഞ്ചു കുമ്മല്ലൂർ, ഹബീബ് കോടിയാട്ട്, ഫൈസൽ പള്ളിമുക്ക്, വിജയൻ അയത്തിൽ, ബിനു.ടി.സഹാറ, ബാബു കൊട്ടാരക്കര, അജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. രാജു പത്രോസ്, രഘുനാഥൻ തേവലക്കര, അരവിന്ദൻ ഇളമാട്, വിദ്യാ വിജയൻ, രാജേഷ് രാജേന്ദ്രൻപിള്ള, ഷാജി കൊട്ടിയം എന്നിവർ സംസാരിച്ചു.