t

അഞ്ചൽ: അഞ്ചൽ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ. ജാഫറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ അജയൻ, പി.ടി.എ പ്രസിഡന്റ് സോജു, ഗ്രാമപ‌ഞ്ചായത്ത് അംഗങ്ങളായ തോയിത്തല മോഹനൻ, ബി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ അനസ് ബാബു, അദ്ധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചണ്ണപ്പേട്ട എം.ടി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൻ.എസ്. ഐശ്വര്യയാണ് ലോഗോ രൂപകല്പന ചെയ്തത്.