
കൊല്ലം: ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികം ആർ.ശങ്കർ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. സമ്മേളനം സ്റ്റഡി സെന്റർ ചെയർമാനും കെ.പി.സി.സി അംഗവുമായ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ പ്രസിഡന്റ് ബിനുകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രേംജി സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, മുൻ ഗരസഭാ ചെയർമാൻ സുധീർ ചെല്ലപ്പൻ, മുനിസിപ്പൽ കൗൺസിലർമാരായ ആർ.ഷാജി, രാജി, വിമാലംബിക, സുധീർ കുമാർ, സ്റ്റഡി സെന്റർ ഭാരവാഹികളായ പ്രദീപൻ, ഹക്കിം, തെക്കുംഭാഗം ഷാജി എന്നിവർ സംസാരിച്ചു.