കൊല്ലം: പിറവിയുടെയും വളർച്ചയുടെയും വികാസത്തിന്റെയും വേരുകൾ തേടിപ്പോകാൻ മനുഷ്യബുദ്ധിക്ക് സാമർത്ഥ്യമുണ്ടെന്ന് സ്വാമി​ അദ്ധ്യാത്മാനന്ദ പറഞ്ഞു. 41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24 വേദിയിൽ 25-ാം ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈദിക സാഹിത്യ ദൃഷ്ട്യാ അക്ഷരതത്വത്തിൽ നിന്ന് ആരംഭിച്ച് ബ്രഹ്മം, കർമ്മം, യജ്ഞം, മഴ, അന്നം, ജീവ ജാലങ്ങൾ എന്ന പ്രകാരത്തിൽ അത് ആവിഷ്കൃതമായിരിക്കുന്നതായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിക്കു പ്രാപിക്കാവുന്ന സമ്പൂർണ സ്വാതന്ത്ര്യത്തിന്റെ തലം വ്യക്തമാക്കിയ ശേഷം അർജുനനിലൂടെ ഭഗവാൻ എല്ലാവരോടുമായി ഒട്ടലില്ലാതെ സ്വധർമം ചെയ്യാൻ നിർദ്ദേശിക്കുന്നു. രാജ്യഭരണത്തെ നിസ്സംഗം നിർവഹിച്ചുകൊണ്ട് മാതൃക കാണിച്ച ജനകമഹാരാജാവിന്റെ സമീപനം ഉദാഹരിച്ചു കാണിക്കുകയും ചെയ്യുന്നു.
എങ്ങിനയോ ജീവിച്ചു കൂട്ടി എന്ന അവസ്ഥ ഉണ്ടാവരുത്. വരുന്നിടത്തു വച്ച് കാണാമെന്ന നയവും ശരിയല്ല. ലക്ഷ്യം നിശ്ചയിച്ച് മാർഗം തീരുമാനിച്ച് ചെയ്തികൾ വേണ്ട വിധം ആസൂത്രണം ചെയ്ത് ആസ്വദിച്ച് ജീവിക്കണം. കണ്ടു വളരാൻ ഉത്തമ മാതൃകകളില്ലെന്ന് പരാതി പറയുന്നതിനു പകരം ഉത്തമ മാതൃക സൃഷ്ടിച്ച് ജീവിക്കാൻ തീരുമാനിക്കണമെന്നും സ്വാമി പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിൽ നടക്കും.