പന്മന: പന്മന മേജർ ശ്രീസുബ്രഹ്മണ്വ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ദിവസം വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മൂന്നു മുതൽ ഭക്തർ എത്തിത്തുടങ്ങി. 4ന് ദർശനം ആരംഭിച്ചു. 10ന് പള്ളിക്കൽ സുനിലിന്റെ പ്രാഭാഷണം, 12ന് ഹരിപ്പാട് ശ്രീ രാധയം ഭജൻസിന്റെ നാമ ജപ ലഹരിയും നടന്നു. 3.30ന് നടന്ന ഷഷ്ഠി പൂജയ്ക്ക് മേൽശാന്തി മുകേഷ്, കീഴ്ശാന്തി രാജേഷ് എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കണിച്ചേരിൽ ചന്ദ്രൻപിള്ള, സെക്രട്ടറി, രാധാകൃഷ്ണൻ സൗപർണിക, ദേവസ്വം ഭാരവാഹികൾ, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തി.