
ഓയൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ മണിക്കണ്ഠന് അൻപതാം പിറന്നാൾ. നാളെ രാവിലെ 8.30ന് ശ്രീരാമസ്വാമി ക്ഷേത്രം അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം ദേവസം ബോർഡ് മെമ്പർ ജി സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി അദ്ധ്യക്ഷ രത്നകുമാരി അദ്ധ്യക്ഷത വഹിക്കും. ഉപദേശക സമിതി സെക്രട്ടറി വി. ഹരികുമാർ സ്വാഗതം പറയും. പത്തനംതിട്ട ദേവസ്വം ബോർഡ് കമ്മിഷണർ ശ്രീധര ശർമ്മ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ കെ സൈനുരാജ്, സുനിൽകുമാർ, വൈശാഖ് കൃഷ്ണ, രവീന്ദ്രൻ നായർ, രാജേന്ദ്രൻ പിള്ള, തുളസീധരൻപിള്ള, സി. ജയകുമാർ, എം.ആർ. വിഷ്ണു, ജയചന്ദ്രൻ പിള്ള, കെ ശശിധരൻ നായർ, ഉപദേശക സമിതി രക്ഷാധികാരി, സുന്ദരേശൻ, ഉപദേശക സമിതി ജോയിന്റ് സെക്രട്ടറി എന്നിവർ സംസാരിക്കും.