
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എസ്സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് പ്രോഗ്രാം ഉൾപ്പടെ 29 യു.ജി /പി.ജി പ്രോഗ്രാമുകൾക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേർണിംഗ് മോഡിലാണ് ക്ലാസുകൾ. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ അഡ്മിഷനെടുക്കാം. ടി.സി നിർബന്ധമല്ല.
നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് പഠിക്കാം. യു.ജി.സിയുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in. ഫോൺ: 0474 2966841, 9188909901, 9188909902, 9188909903 (ടെക്നിക്കൽ സപ്പോർട്ട്).
ബി.എ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
 ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2022 അഡ്മിഷൻ) ബി.എ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, യു.ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ മേയ് 2024 (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം www.sgou.ac.inൽ. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ https://dms.sgou.ac.in/ciep/public/learner-irs-gradecard ൽ. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ അറിയിപ്പ് ലഭിച്ച ശേഷം ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പിക്കും നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ച ശേഷം റീവാല്യുവേഷന് അപേക്ഷിക്കാൻ അവസരമുണ്ടായിരിക്കില്ല. ഈമാസം 22ന് മുമ്പ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കണം.
യു.ജി.സി നെറ്റ് പരീക്ഷയിൽ ഇനി ആയുർവേദ ബയോളജിയും
ന്യൂഡൽഹി: 2024 ഡിസംബറിലെ യു.ജി.സി നെറ്റ് പരീക്ഷയിൽ പുതിയ വിഷയമായി ഇനി ആയുർവേദ ബയോളജിയും. ഇതിന്റെ സിലബസ് അറിയുന്നതിന് ugcnetonline.in കാണുക. ജൂണിൽ നടന്ന യു.ജിസി നെറ്റ് പരീക്ഷയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഉൾപ്പെടുത്തിയിരുന്നു.
പി.ജി മെഡിക്കൽ:അപാകത പരിഹരിക്കാം
 പി.ജി മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് രേഖയിലെ ന്യൂനതകൾ പരിഹരിക്കാൻ 11ന് വൈകിട്ട് 5വരെ അവസരം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ്ലൈൻ- 0471 2525300
മെഡിക്കൽ, അനുബന്ധ കോഴ്സ് അലോട്ട്മെന്റ്
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, എൻവയൺമെന്റൽ സയൻസ്, ബിടെക് നാനോടെക്നോളജി കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 0471 2525300
പഞ്ചവത്സര എൽ എൽ.ബി പ്രവേശനം
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ പഞ്ചവത്സര എൽ എൽ.ബി ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് 11ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഹെൽപ്പ് ലൈൻ- 0471 2525300
ത്രിവത്സര എൽ എൽ.ബി ഓപ്ഷൻ 11വരെ
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിന് രണ്ടാം അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് www.cee.kerala.gov.inൽ 11ന് വൈകിട്ട് മൂന്നുവരെ ഓപ്ഷൻ നൽകാം. സീറ്റൊഴിവ് അടക്കം വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
പി.ജി ആയുർവേദം: പ്രൊഫൈലിലെ തെറ്റുതിരുത്താം
തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിലെ സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കാനും www.cee.kerala.gov.inൽ 12ന് ഉച്ചയ്ക്ക് 12വരെ അവസരം.
പരീക്ഷകൾ മാറ്റി
സാങ്കേതിക പരീക്ഷാ കൺട്രോളർ 12, 13 തീയതികളിൽ നടത്താനിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്
മീഡിയ അക്കാഡമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിൽ www.keralamediaacademy.org വെബ്സൈറ്റിൽ 23നകം അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ. 25,000 രൂപയാണ് ഫീസ്. യോഗ്യത- പ്ലസ്ടു. ഫോൺ: 8281360360, 0484-2422275, 9447225524, 0471-2726275.