കൊല്ലം: മണ്ഡലകാലത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് ഈമാസം 9 മുതൽ 15 വരെ സ്പെഷ്യൽ റിബേറ്റ് ഉണ്ടാകും. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും പോളിസ്റ്റർ വസ്ത്രങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭ്യമാണ്. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഖാദി സൗഭാഗ്യ കൊല്ലം കർബല, കൊട്ടാരക്കര പുലമൺ, മൊബൈൽ സെയിൽസ് എന്നിവിടങ്ങളിലാണ് ഇളവ്.