
കൊല്ലം: ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ പട്ടത്താനം വെസ്റ്റ് 3965-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. ജവഹർ ജംഗ്ഷനിൽ നടന്ന യോഗം ആർ.ശങ്കറിന്റെ പൗത്രൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം കൊല്ലം യൂണിയൻ മേഖലാ കൺവീനർ ജി.രാജ്മോഹൻ, ജി.സുന്ദരേശപ്പണിക്കർ, കെ.സുരേന്ദ്രൻ, പ്രമോദ് കണ്ണൻ, മുണ്ടയ്ക്കൽ രാജീവൻ എന്നിവർ സംസാരിച്ചു.