k

ചാത്തന്നൂർ: പരവൂർ കായലിന്റെയും പരിസത്തെയും മലിനീകരണത്തെ കുറിച്ചും മത്സ്യ-ജൈവ സമ്പത്ത് ശോഷണത്തെക്കുറിച്ചുമുള്ള പഠന റിപ്പോർട്ട് ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ദേവലക്ഷ്മിയും ഭാഗ്യയും ചേർന്ന് പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജയ്ക്ക്‌ സമർപ്പിച്ചു. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായ ഗവേഷണാത്മക പ്രോജക്ടിന്റെ ഭാഗമായി പരവൂർ മുൻസിപ്പാലിറ്റിയിലെ 16, 22, 25 വാർഡുകളിലും പരിസരങ്ങളിലുമാണ് കുട്ടികൾ പഠനം നടത്തിയത്. അദ്ധ്യാപകരായ ശ്രീകുമാരൻ നായർ, പ്രമോദ്, കൗൺസിലർമാർ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്.