photo

അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശബരിഗിരി സ്കൂളിൽ നടന്ന പീസ് പോസ്റ്റർ മത്സരം സ്കൂൾ ചെയർമാനും അഞ്ചൽ ലയൺസ് ക്ലബ്ബ് ഫൗണ്ടർ മെമ്പറുമായ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോർജ്ജ് ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി നസീമുദ്ദീൻ മുഖ്യാതി​ഥി​യായി​. സോൺ ചെയർമാൻ ടോണി മാത്യു ജോൺ സംസാരി​ച്ചു. അനീഷ് കെ.അയിലറ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി അരുൺ ദിവാകർ നന്ദിയും പറഞ്ഞു. മത്സരത്തിൽ ആനന്ദഭവൻ സെൻട്രൽ സ്കൂളിലെ നിർമ്മാല്യ ബിജിലാനി, വെഞ്ചേമ്പ് എൻ.ജി.പി.എം.എച്ച്.എസി​ലെ ആദി അനിൽ, സയോന യേശുദാസ് എന്നിവർ ആദ്യ മുന്നു സ്ഥാനങ്ങൾ നേടി. പപരിപാടികൾക്ക് ലയൺസ് ക്ലബ്ബ് ട്രഷറർ രാജി ശ്രീകണ്ഠൻ, എക്സിക്യുട്ടി​വ് അംഗങ്ങളായ അമ്പു സുഗദൻ, രാധാകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.