കൊല്ലം: നഗരത്തിൽ ഉൾപ്പടെ ജില്ലയിലെ മിക്കയിടങ്ങളിലും ഇന്നലെ ഇടവിട്ട് ശക്തമായ മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് മഴ ശക്തിപ്രാപിക്കുന്നത്. ഓറഞ്ച് അലർട്ടിന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. ശക്തമായ കാറ്റിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാദ്ധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജാഗ്രത പാലിക്കണം
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
അപകട മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം
മലയോരമേഖലയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണം
ബീച്ചുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണം
ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്
മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 2794004, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
താലൂക്ക് കൺട്രോൾ റൂം
കൊല്ലം : 0474-2742116, 9447194116
കരുനാഗപ്പള്ളി : 0476-2620223, 9497135022
കുന്നത്തൂർ : 0476-2830345 , 9447170345
കൊട്ടാരക്കര : 0474-2454623, 9447184623
പത്തനാപുരം : 0475-2350090 , 9447191605
പുനലൂർ : 0475-2222605, 8547618456