ചവറ: അഷ്ടമുടി കായൽ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക അതോറിട്ടി രൂപീകരിക്കണമെന്ന് കേരള കോൺഗ്രസ് ചവറ നിയോജകമണ്ഡലം പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. അഷ്ടമുടി കായലിലുണ്ടായ മത്സ്യദുരന്തത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ്, ജില്ലാ സെക്രട്ടറിമാരായ ഐറിൻ ആന്റണി, അരിനല്ലൂർ ജോസ്, നിയോജകമണ്ഡലം ഭാരവാഹികളായ ഇസ്മായിൽ കുഞ്ഞ്, സെബാസ്റ്റ്യൻ, അനിൽ കാരാട്ട്, തോമസ് വൈദ്യൻ, രാധാകൃഷ്ണപിളള, കൊട്ടുകാട് നാസർ എന്നിവർ സംസാരിച്ചു.