കൊല്ലം: ഒൻപതാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന വിവിധ പൊതുജനാരോഗ്യ ബോധവത്കരണ പരിപാടികളുടെ സമാപനം മന്ത്രി ജെ.ചിഞ്ചുറാണി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. വഹീദ റഹ്മാൻ അദ്ധ്യക്ഷയായി. സംസ്ഥാന വനിതാ കമ്മറ്റി കൺവീനർ ഡോ. എസ്.ആഷ, വൈസ് ചെയർപേഴ്സൺ ഡോ. സ്മിത ഗണേഷ്, അസോ. രക്ഷാധികാരി ഡോ. ആർ.കൃഷ്ണകുമാർ, സംസ്ഥാന പ്രസിഡന്റ് ഡോ.പി.ജയറാം, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ.സെബി, മറ്റു നേതാക്കളായ ഡോ. ഹരികുമാർ നമ്പൂതിരി, ഡോ. കെ.പ്രഹ്ളാദ്, ഡോ. എം.എസ്.നൗഷാദ്, ഡോ. ജിൻഷിദ് സദാശിവൻ, ഡോ. എസ്.ഷൈൻ, ഡോ. കെ.നിഷ, ഡോ. പി.വി.പ്രീത, ഡോ. ലക്ഷ്മി, ഡോ. ഇന്ദു.ജി.കുമാർ എന്നിവർ സംസാരിച്ചു. എന്താണ് ആയുർവേദം, എന്തല്ല ആയുർവേദം എന്ന വിഷയത്തിൽ നടന്ന ക്ലാസിന് ഡോ. രശ്മി.എസ്.രാജ് നേതൃത്വം നൽകി.