കൊല്ലം: അക്യുഷ് അക്യുപങ്‌ച‌ർ അക്കാഡമിയുടെ ബിരുദദാനം ഇന്ന് തട്ടാമല ലാലാസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9ന് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം മുഖ്യാതിഥിയാകും. അക്കാഡമി ഡയറക്ടർ ഷുഹൈബ് റിയാൽ സന്നദ് ദാനം നിർവഹിക്കും. മലപ്പുറം തിരൂർ ആസ്ഥാനമായ അക്കാഡമിക്ക് കൊല്ലം, തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പഠനകേന്ദ്രങ്ങളുണ്ട്. 400 വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി ആതുര സേവന മേഖലയിലേക്ക് ഇറങ്ങുന്നത്. പ്ളസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കായി ഒരു വർഷത്തെ കോഴ്സാണ് നടത്തിവരുന്നത്. സംഘാടകരായ അക്യുഷ് അക്കാഡമി ഡയറക്ടർ ഷുഹൈബ് റിയാലു, അബ്ദുൽ കബീർ കോടനിയിൽ, യൂസഫലി, സീമ സിദ്ദിഖ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.