കൊല്ലം: നെടുങ്ങോലം ശ്രീനാരായണ സ്കൂളിൽ നടന്ന സയൻസ് എക്സിബിഷൻ എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സരമാദേവി അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ പി.ശ്രീകല, സയൻസ് അദ്ധ്യാപകൻ ടി.ആർ.അരുൺ എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ഷീജാദാസ് സ്വാഗതവും സയൻസ് അദ്ധ്യാപിക വീണ നന്ദിയും പറഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സയൻസ്, മാത്സ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലായി സ്റ്റിൽ, വർക്കിംഗ് മോഡലുകളും ഫിലാറ്റെലി, ന്യൂമിസ് മാറ്റിക്സ് തുടങ്ങിയവയും കുട്ടികൾ മത്സരത്തിനായി പ്രദർശിപ്പിച്ചു.