
കൊല്ലം: ആയുഷ് വകുപ്പ് ഹോമിയോപ്പതി ജില്ലാ മലയാളഭാഷാ സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണഭാഷാ വാരാഘോഷസമാപന സമ്മേളനവും ഭാഷാ പരിശീലന ക്ലാസും നടത്തി. സമ്മേളനം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്.പ്രദീപ് അദ്ധ്യക്ഷനായി. ഭരണഭാഷ പരിശീലന ക്ലാസ് ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ദ്ധൻ ഡോ. ശിവകുമാർ കൈകാര്യം ചെയ്തു. ഹോമിയോപ്പതി വകുപ്പിലെ വിവിധ വിഭാഗം ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. ഭരണഭാഷ സമിതി കൺവീനർ ഡോ. ദിലീപ് ചന്ദ്രൻ സ്വാഗതവും സമിതി അംഗം ഡോ. ഹരിലാൽ നന്ദിയും പറഞ്ഞു.