
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പട്ടത്താനം പീപ്പിൾസ് നഗറിൽ സുജ ഭവനത്തിൽ മിഥുനാണ് (24) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് കാപ്പിൽ ബീച്ചിലെത്തിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റം മനസിലാക്കി സ്‌കൂൾ അദ്ധ്യാപകർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നടത്തിയ കൗൺസലിംഗിലാണ് പീഡന വിവരം പുറത്തായത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒ മാരായ അനു.ആർ.നാദ്, ഷൈജു, ഷെഫീക്ക്, അജയകുമാർ, രാജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.