rajapan-

കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ ആർ.ശങ്കർ സ്മാരക അവാർഡിന് എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കെ.ആർ.രാജപ്പൻ അർഹനായി. 10ന് നടക്കുന്ന പൂർവ വിദ്യാർത്ഥി ദിനാഘോഷ സമാപന ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും.

കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ ഡോക്ടറായും അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ധ്യാപകനായിരിക്കെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറുടെ പേഴ്സണൽ ഡോക്ടറായിരുന്നു. പ്ലാസ്റ്റിക് സർജറിയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ജോലി രാജിവച്ച് എറണാകുളത്ത് സ്പെഷ്യൽ ഹോസ്പിറ്റൽ തുടങ്ങി. കേരളം പ്ലാസ്റ്റിക് സർജറിയെ പരിചയപ്പെടുന്നത് ഇവിടെ നിന്നാണ്. ഒട്ടനധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയാണ്. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജിന്റെ സ്ഥാപക ചെയർമാനുമാണ്.