
കുണ്ടറ: കുണ്ടറ ഉപജില്ലാ കലോത്സവം 11 മുതൽ 14 വരെ നടക്കും. ഇളമ്പള്ളൂർ എസ്.എൻ.എസ് എച്ച്.എസാണ് മുഖ്യ വേദി.
11ന് രാവിലെ 9ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പതാക ഉയർത്തും. 12ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 91 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരിക്കും. അറബി കലോത്സവം, സംസ്കൃത കലോത്സവം ഉൾപ്പടെ ഉപജില്ലയിലെ മത്സരാർത്ഥികളുടെ എല്ലാ മത്സരങ്ങളും ഇവിടെ അരങ്ങേറും.
എട്ട് പ്രധാന വേദികളിലായാണ് മത്സരങ്ങൾ. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാനായി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.അഭിലാഷിനെയും ജനറൽ കൺവീനറായി എസ്.എൻ.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബി.അനിൽകുമാറിനെയും തിരഞ്ഞെടുത്തു.