midhun

കൊല്ലം: പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയിൽ മിഥുനാണ് (27) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണപ്പെടുത്തുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഉമറുൾ ഫറൂക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത്, സന്തോഷ്‌കുമാർ സി.പി.ഒമാരായ സാജ്, രാജീവ്കുമാർ, അനിതാകുമാരി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.