 
പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഹരിത പ്രഖ്യാപനവും അവാർഡ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ടി. ഷാജൻ, എസ്.ആർ. ഷീബ, ടി.എ. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ സോജ സനൽ, ജി.പ്രമീള, അമ്പിളി സന്തോഷ്, വിജയശ്രീ ബാബു, നസിയത് ഷാനവാസ്, കെ.സുജാത, സി.ഡി.എസ് ചെയർപേഴ്സൺ വത്സല ഗോപാലകൃഷ്ണൻ, ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ മാനേജർ അരുൺ, പഞ്ചായത്ത് അസി.സെക്രട്ടറി എൽ.ജി.ലത തുടങ്ങിയവർ സംസാരിച്ചു. മികച്ച ഹരിത ഓഫീസ്, ഹരിത അങ്കണവാടി, ഹരിത വിദ്യാലയം, മികച്ച ഹരിത അയൽകൂട്ടം തുടങ്ങിയവയ്ക്കാണ് അവാർഡുകൾ നൽകിയത്.