photo

കരുനാഗപ്പള്ളി: സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായൽ വൃഷ്ടി​ പ്രദേശത്തെ സംരക്ഷണം നടപ്പുക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കർഷകർ, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, പൊതു ജനങ്ങൾ എന്നിവരാണ് പരിശീലനത്തിൽ പങ്കാളികളായത്. ഡോ. സുജിത് വിജയൻ പിള്ള എം.എൽ..എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എസ്. സോമൻ, വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ്, ചവറ ബ്ലാക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ഷാജി എസ്.പള്ളിപ്പാടൻ, അഡ്വ. സജുമോൻ, അപർണ രാജഗോപാൽ, സ്മിത, പ്രദീപ് പുല്ല്യാഴം, സന്ധ്യ മോൾ, സീതാലക്ഷ്മി സെക്രട്ടറി ശിവകുമാർ എന്നിവർ സംസാരി​ച്ചു.