t
ഗുരുധർമ്മ പ്രചാരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ ചരമവാർഷിക സമ്മേളനം ശബരിമല നിയുക്ത മേൽശാന്തി അരുൺകുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വിദ്യാഭ്യാസ വിപ്ളവത്തിന് തുടക്കം കുറിച്ചത് മഹാനായ ആർ.ശങ്കറായിരുന്നുവെന്ന് ശബരിമല നിയുക്ത മേൽശാന്തി അരുൺകുമാർ നമ്പൂതിരി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചാരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിലേക്കുള്ള വിദ്യാഭ്യാസ സംരക്ഷണ ജാഥ ശിവഗിരി മഠം ധർമ്മ സംഘം ട്രസ്റ്റ് അംഗം സ്വാമി ദേശീയകാനന്ദ യതി വനിതാ സംഘം കൺവീനർ ശാന്തിനി കുമാരന് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, പാത്തല രാഘവൻ, കെ.എൻ. നടരാജൻ ഉഷസ്, കവി ഉണ്ണി പുത്തൂർ, സുശീല മുരളീധരൻ, ചവറ രാജശേഖരൻ, പോൾരാജ് പൂയപ്പള്ളി, അപ്സര ശശികുമാർ, പെരുങ്കുളം തുളസീധരൻ, ജയഭക്തൻ നെടുവത്തൂർ, ക്ളാപ്പന സുരേഷ് എന്നിവർ സംസാരിച്ചു. അരുൺ കുമാർ നമ്പൂതിരിയെ സ്വാമി ദേശീയകാനന്ദ യതി പൊന്നാട ചാർത്തി ആദരിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ നൂറോളം കവികൾ കവിതകൾ അവതരിപ്പിച്ചു.