കൊല്ലം: ബി.ജെ.പി കുണ്ടറ മണ്ഡലം പ്രസിഡന്റും പെരിനാട് പഞ്ചായത്ത് വരട്ടുചിറ വാർഡ് മെമ്പറുമായ ഇടവട്ടം വിനോദിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി ജ്യോതിർനിവാസ് നൽകിയ ഹർജി കൊല്ലം പ്രിൻസിപ്പൽ മുൻസിഫ് കോടതി തള്ളി. വിനോദിന് കോടതിച്ചെലവ് നൽകാനും ഉത്തരവായി. അഭിഭാഷകരായ വയനകം കെ.സോമശേഖരൻ പിള്ള, വയനകം എസ്.ആർ. പ്രശാന്ത്, എൻ. ശിവദാസൻ പിള്ള, സുഭാഷ് ഗോവിന്ദ്, സുകന്യ എം.കുറുപ്പ്, എസ്.എസ്. അക്ഷയ, ഫിസ റഷീദ്, അമ്മവീട് എ.ആർ. മഹാദേവൻ പിള്ള എന്നിവർ ഇടവട്ടം വിനോദിനു വേണ്ടി ഹാജരായി.