kukkumbar-

കൊല്ലം: തരിശ് സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്യുന്ന സി.കെ.പി വിലാസം ഗ്രന്ഥശാലയെപ്പോലുള്ള പ്രസ്ഥാനങ്ങളാണ് നാടിനാവശ്യമെന്ന് ഡെപ്യുട്ടി മേയർ കൊല്ലം മധു. പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുവകർഷകൻ പ്രിൻസിന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാം ഘട്ട കൃഷിയായ സലാഡ് വെള്ളരിയുടെ (കുക്കുമ്പർ) വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷൻ കൗൺസിലർ ഗിരിജ സന്തോഷ്‌, ഗ്രന്ഥശാല താലൂക്ക് പ്രതിനിധി ടി.ആർ.സന്തോഷ്‌ കുമാർ, എം.ജെ.പ്രദീപ്‌കുമാർ, പ്രസിഡന്റ് എം.ജെ.ഉണ്ണിക്കുട്ടൻ, സെക്രട്ടറി സി.വി.അജിത്ത് കുമാർ, ജയകുമാർ എന്നിവർ നേതൃത്വം നൽകി.