photo-

കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇളമ്പള്ളൂർ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ എഴുത്തുകാരിയും സംവിധായികയുമായ പ്രിയ ഷൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.മണിലാൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബിനോയി കള്ളാട്ട്കുഴി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. സംസ്ഥാന വെൽഫയർ ഫണ്ട് ജനറൽ കൺവീനർ സുരേന്ദ്രൻ വള്ളിക്കാവ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതവും ട്രഷറർ അരുൺ പനയ്ക്കൽ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.മണിലാൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിനോയി കള്ളാട്ട്കുഴി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മുരളി അനുപമ (പ്രസിഡന്റ്), ചന്ദ്രബാബു, ബെൻസിലാൽ (വൈസ് പ്രസിഡന്റ്), ജിജോ പരവൂർ (സെക്രട്ടറി), കവിത അശോക്, സജീഷ് സോമൻ (ജോ.സെക്രട്ടറി), നവാസ് കുണ്ടറ (ട്രഷറർ).