കരുനാഗപ്പള്ളി: ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന വി.പി. രാമകൃഷ്ണപിള്ളയുടെ എട്ടാം ചരമവാർഷിക ദിനാചരണം ആർ.എസ്.പി കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം കരുനാഗപ്പള്ളി പി.കെ. ദിവാകരൻ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ കമ്മിറ്റിയംഗം സി.എം. ഷെറീഫ് ഉദ്ഘാടനം ചെയ്തു. എ.സുദർശനൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ. ഫോറസ് ഖാൻ, എസ്. ശക്തി കുമാർ, നജീം വടക്കൻ,നജിമുദ്ദീൻ, ശ്രീജേഷ്, ബിജു, എം.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.