കൊട്ടാരക്കര: കാർഷിക വികസന ക്ഷേമ വകുപ്പും നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ഹോൾട്ടികൾച്ചർ മിഷവും സഹകരിച്ച് നെടുവത്തൂർ വല്ലം ഗ്രാമത്തിൽ തുടങ്ങുന്ന ജാക്കിഫൈ കാർഷിക സഹായ യൂണിറ്റുകളുടെ ഉദ്ഘാടനം 17ന് നടക്കും. പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും നിർജലീകരണം നടത്തി ഉണക്കി സൂക്ഷിക്കാനുതകുന്ന എയർ പമ്പ് ഡി ഹൈഡ്രേറ്റർ മെഷീന്റെയും കൂൺ പാക്കിംഗ് ഹൗസിന്റെയും പ്രിസർവേഷൻ യൂണിറ്റിന്റെയും ഉദ്ഘാടനങ്ങളാണ് നടക്കുന്നത്. വല്ലം ക്ഷേത്രം ജംഗ്ഷനിൽ രാവിലെ 9.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് അദ്ധ്യക്ഷത വഹി​ക്കും. കൂൺ പാക്കിംഗ് ഹൗസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. രാജേഷ് കുമാർ കൂൺ പ്രിസർവേഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി. അനിൽകുമാർ, അസി.ഡയറക്ടർ ആർ. ജയശ്രീ, കൃഷി ഓഫീസർ സാജൻ എസ്.തോമസ്, കെ.മിനി, ജലജ സുരേഷ്, എൽ.എസ്. സവിത, ജി. സന്തോഷ് കുമാർ, എസ്. ത്യാഗരാജൻ, ആർ. രാജശേഖരൻ പിള്ള, എം.സി. രമണി, പ്രഭാകരൻ പിള്ള, പ്രൊപ്രൈറ്റർ സുന്ദരൻ വല്ലം എന്നിവർ സംസാരിക്കും. അനിൽജോസ്, വർഗീസ് പോൾ, പദ്മിനി ശിവദാസ് എന്നിവർ ക്ളാസുകൾ നയിക്കും.