
കുണ്ടറ: വലിയവിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചിറ്റുമല, കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമികളുടെയും എസ്.ആർ.എൽ ക്ളബിന്റെയും സഹകരണത്തിൽ സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പും രക്തദാന ക്യാമ്പയിനും സംഘടിപ്പിച്ചു. കിഴക്കേ കല്ലട ലാബ് കെയർ ഡയഗനോസ്റ്റിക് സെന്ററിന്റെ സഹകരണത്തിലായിരുന്നു ക്യാമ്പ്. കുണ്ടറ വേണൂസ് ബ്ളഡ് ഡൊണേഷൻ സ്ഥാപകൻ കെ.എസ്.വേണുകുമാർ ഉദ്ഘാടനം ചെയ്തു. വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോസഫ്.ഡി.ഫെർണാണ്ടസ് അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി സ്മിത രാജൻ, പ്രിൻസിപ്പൽ സുമി.ജി.നായർ, ഷീജ മധു, ഷിബുകുമാർ, അരുൺ കല്ലട, ബിനു സിബോ എന്നിവർ സംസാരിച്ചു.