photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന റേഡിയോളജി എക്സിബിഷനും ബോധവൽകരണ ക്ലാസും ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 129-ാമത് അന്താരാഷ്ട്ര റേഡിയോളജി ദിനവുമായി ബന്ധപ്പെട്ട് നടന്ന റേഡിയോളജി എക്സിബിഷനും ബോധവത്കരണ ക്ലാസും ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ് ഉദ്ഘാടനം ചെയ്തു. കേരള ഗവ. റേഡിയോഗ്രാഫേഴ്സ് അസോസിയേഷനും ലാലാജി മെമ്മോറിയൽ പബ്ലിക് ലൈബ്രറിയും ചേർന്നാണ് പരിപാടി സംഘടിപ്പിത്. കെ.ജി.ആർ ജനറൽ സെക്രട്ടറി സലിം അദ്ധ്യക്ഷത വഹിച്ചു. കൂടംകുളം ആണവനിലയം സീനിയർ ടെക്നിക്കൽ ഓഫീസർ സതീഷ് ബോധവത്കരണ ക്ലാസ് നയിച്ചു. ലാലാജി മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹൻദാസ്, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഇൻ- ചാർജ് റേഡിയോഗ്രാഫർ സിന്ധു, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയേഷൻ സേഫ്ടി ഓഫീസർ ബെന്നി, കൊല്ലം ജില്ലാ ആശുപത്രി റേഡിയേഷൻ സേഫ്ടി ഓഫീസർ അമ്പിളി എന്നിവർ സംസാരിച്ചു.