അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ ജീവകാരൂണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് വീൽ ചെയറുകളും ഫാനും വിതരണം ചെയ്തു. ചെയർപേഴ്സൺ ലീനാ ജോസഫ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽ കുമാറിന് ഇവ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എൻ. ഷാജിലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് പി.ആർ.ഒ. അതുല്യ, ക്ലബ്ബ് സെക്രട്ടറി കെ. ശിവദാസൻ, മുൻ അസി. ഗവർണർ രാജേന്ദ്രകുമാർ, മുൻ പ്രസിഡന്റുമാരായ മനോഹരൻനായർ, സേതുനാഥ് തുടങ്ങിയവർ സംസാരിച്ചു.