കൊല്ലം: റവന്യു ജില്ലാ സ്‌കൂൾ കലോത്സവം 26 മുതൽ 30 വരെ കൊട്ടാരക്കര ഗവ. എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കേന്ദ്രീകരിച്ച് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം കൊട്ടാരക്കരയിൽ ചേർന്നു. സബ് കളക്ടർ നിശാന്ത് സിൻഹാര മുഖ്യാതിഥിയായി. തൃക്കണ്ണമംഗലം വാർഡ് കൗൺസിലർ തോമസ്.പി.മാത്യു അദ്ധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർമാൻ വനജ രാജീവ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

റവന്യു സ്‌കൂൾ കലോത്സവത്തിന് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചു. 13 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഇ-മെയിലിൽ അയക്കാം. മെയിൽ: cnsddekollam@gmail.com.