കൊട്ടാരക്കര: കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നാളെ ജില്ലയിലെ മുഴുവൻ താലൂക്ക് സപ്ളൈ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തും. വിതരണം കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ വേതനം ലഭ്യമാക്കുക, വേതന പാക്കേജ് പരിഷ്കരിക്കുക, കെ.ടി.പി.ഡി.എസ് നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. കൊല്ലത്തു ചേർന്ന യോഗം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പ്രമോദ് അദ്ധ്യക്ഷനായി. കളരിക്കൽ ജയപ്രകാശ്, എസ്. സദാശിവൻ നായർ, വേണുഗോപാൽ, സിനികുമാർ, ബുല്ലമിൻ, ശശിധരൻ, സനൽകുമാർ, കൃഷ്ണൻകുട്ടി നായർ, ഹരികുമാർ, ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സംസാരിച്ചു.