
കൊല്ലം: ക്ഷേമവിഹിതം കുറച്ച് പ്രവാസികൾക്കുള്ള ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കെ.പി.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ബേബിസൺ. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ഇരവിപുരം, വടക്കേവിള ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് മാഹീൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുമ്മിൾ സാലി പ്രവാസി മണ്ഡലം പ്രസിഡന്റുമാരെ ഷോൾ അണിയിച്ച് സ്വീകരിച്ചു. ഡി.സി.സി സെക്രട്ടറി അദിക്കാട് മധു, ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നാസർ, കെ.പി.പി.സി ജില്ലാ സെക്രട്ടറി അൻസിൽ മയ്യനാട്, കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സജീബ്ഖാൻ, കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് ബൈജു ആലുംമൂട്, മയ്യനാട് മണ്ഡലം യു.ഡി.എഫ് ചെയർമാൻ ആർ.എസ്.കണ്ണൻ, കെ.പി.പി.സി ബ്ലോക്ക് ഭാരവാഹികളായ വഹാബ് കൂട്ടിക്കട, ഷാനവാസ് ആലുംമൂട്, സോഫിയ കൂട്ടിക്കട, സക്കീർ ഹുസൈൻ, ജീജാബായ് റാഫെൽ ജോസഫ്, ലീന ലോറൻസ്, സുബൈർ വടക്കേവിള, ഹിരൻ ജോർജ്, അശ്വനികുമാർ, റാഫെൽ കുര്യൻ, ഇമ്ദിയാസ്, അജ്മൽ പുല്ലിച്ചിറ എന്നിവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ് വടക്കേവിള ബ്ലോക്ക് പ്രസിഡന്റ് സജീവ് സവാജി സ്വാഗതം പറഞ്ഞു.