t
കൊട്ടാരക്കര ആശ്രയയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ ആശാ കിരൺ പുരസ്കാര വിതരണം ജില്ലാ റൂറൽ പൊലീസ് മേധാവി സാബു മാത്യു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ആശ്രയയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ ആശാ കിരൺ പുരസ്കാരങ്ങൾ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ ആശാ വർക്കർമാർക്കു സമ്മാനിച്ചു. ജില്ലാ റൂറൽ പൊലീസ് മേധാവി സാബു മാത്യു സമ്മേളന ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, കൗൺസിലർമാരായ ജി. സുഷമ, ബിജി ഷാജി, ബിനി പി.സൂസമ്മ, ജെയ്സി ജോൺ, അനിത ഗോപകുമാർ, എസ്. ഷീല, സുഭദ്രാഭായി, കെ. ശ്രീജ, ഗീത രാജേന്ദ്രൻ, അലക്സ് മാമ്പുഴ, സാവിത്രി, രാജീവ് പെരുങ്കുളം, ഷാജി മാംവിള, കെ.ജി. ജോർജ്, സരസ്വതി കരവാളൂർ തുടങ്ങിയവർ സംസാരിച്ചു.