
കൊല്ലം: ട്രേഡ് യൂണിയൻ സെന്റർ ഒഫ് ഇന്ത്യ (ടി.യു.സി.ഐ) ജില്ലാ സമ്മേളനം ഭരണിക്കാവ് വ്യാപാര ഭവനിൽ സംസ്ഥാന ജോ. സെക്രട്ടറി കെ.ഐ.ജോസഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സി.ജെ.സുരേഷ് ശർമ്മ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം.കെ.ദിലീപ്, യുവജനവേദി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഗോപിനാഥ്, ഉണ്ണി ദിനകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ജെ.സുരേഷ് ശർമ്മ (പ്രസിഡന്റ്), അഡ്വ. ജി.ശശീന്ദ്രൻ (സെക്രട്ടറി), പി.ജയപ്രകാശ് (ട്രഷറർ), സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ. ജി.ശശീന്ദ്രൻ സ്വാഗതവും എൻ.യശോധരൻ നന്ദിയും പറഞ്ഞു.