കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പെൻഷൻ- കാർഷിക സ്വർണപ്പണയ വായ്പ മേളകൾക്ക് തുടക്കമായി. എസ്.ബി.ഐയിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്കാണ്‌ വായ്‌പ നൽകുന്നത്.
പെൻഷൻ മസ്റ്ററിംഗിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 30നുള്ളിൽ ലൈഫ്‌ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുറഞ്ഞ പലിശ നിരക്കിൽ പരമാവധി തുക നൽകുന്ന സ്വർണപ്പണയ വായ്‌പയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി നാല് ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ നൽകുന്ന കാർഷിക സ്വർണപ്പണയ വായ്പകളും 25 ലക്ഷം രൂപ വരെയുള്ള കാർഷിക അനുബന്ധ വായ്പകളും 50 ലക്ഷം വരെയുള്ള വ്യക്തിഗത സ്വർണപ്പണയ വായ്പകളും ലഭ്യമാണ്. എല്ലാ ശാഖകളിലും കാർഷിക, പെൻഷൻ വായ്പകൾ ലഭ്യമാണെന്ന് റീജിയണൽ മാനേജർ എം.മനോജ്കുമാർ അറിയിച്ചു.