കൊല്ലം: റവന്യു റിക്കവറി നടപടികൾ നേരിടുന്ന കൊല്ലം താലൂക്ക് പരിധിയിലുള്ള ബാങ്ക് കുടിശിക (കേരള ബാങ്ക് ഒഴികെ) കക്ഷികൾക്ക് 15ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ കൊല്ലം താലൂക്ക് കോൺഫറൻസ് ഹാളിൽ (5-ാം നില) വച്ച് റവന്യു റിക്കവറി അതോറിറ്റിയും ബാങ്ക് അധൃകൃതരും സംയുക്തമായി അദാലത്ത് നടത്തും. കേരള ബാങ്ക് ഒഴികെയുള്ള എല്ലാ റവന്യു റിക്കവറി കുടിശിക കക്ഷികൾക്കും അവസരം പ്രയോജനപ്പെടുത്താം.