കൊട്ടാരക്കര: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് വിശിഷ്ട വിഭവങ്ങൾ ഒരുക്കി കോക്കാട് ഗവ. എൽ.പി സ്കൂൾ. പല ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ബിരിയാണിയും ചിക്കൻ വിഭാവങ്ങളുമാണ് വിളമ്പുന്നത്. അദ്ധ്യാപകരും പി.ടി.എയും യോജിച്ചാണ് ഉച്ചഭക്ഷണം കെങ്കേമമാക്കുന്നത്. കഴിഞ്ഞ ദിവസം സാധാരണ ഊണിനൊപ്പം കപ്പയും നെയ്‌മീൻ കറിയുമാണ് നൽകിയത്. പ്രഥമാദ്ധ്യാപിക ശ്രീദേവി, പി.ടി.എ പ്രസിഡന്റ് ആർ. ശ്രീനാഥ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഉച്ചഭക്ഷണം മെച്ചപ്പെടുത്താനുള്ള ഫണ്ട് കണ്ടെത്തുന്നത്. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ചെടുക്കുന്ന വിഷ രഹിതമായ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.