കൊല്ലം: മാലിന്യ മുക്ത കേരളത്തിനായി സംസ്ഥാന വ്യാപകമായി ജോയിന്റ് കൗൺസിൽ നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി കൊട്ടാരക്കര സിവിൽ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സതീഷ്.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ബി.അനു, ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. പദ്മകുമാർ, വനിതാ കമ്മിറ്റി സെക്രട്ടറി ജെ.ജയകുമാരി, എ.ആർ. രാജേന്ദ്രൻ, സാലിഷ് രാജ്, ഐ.ഷിഹാബുദീൻ,അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സുരേഷ്ബാബു, രാജികാ കൃഷ്ണൻ, അജി രാജ്, എൻ.ജയകുമാർ, ഐ.നാസറുദീൻ, സന്തോഷ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.