കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് പുതുമംഗലത്ത് വീട്ടിൽ പരേതയായ കെ.ഓമനക്കുട്ടി ടീച്ചറുടെ സ്‌മരണ നിലനിറുത്താൻ ഭർത്താവും കോൺഗ്രസ്, ഐ.എൻ.ടി.യു.സി (റെയിൽവേ യൂണിയൻ) നേതാവുമായിരുന്ന കെ.രവീന്ദ്രനാഥൻ ഉദയമാർത്താണ്ഡപുരം ശാഖ വഴി ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റ് പരേതയുടെ 28-ാം ചരമവാർഷിക ദിനമായ
ഇന്ന് വിതരണം ചെയ്യും.
കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് എൻഡോമെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് 5.30ന് തുമ്പറ ക്ഷേത്രാങ്കണത്തിന് പിന്നിലുള്ള ഉദയമാർത്താണ്ഡപുരം ശാഖാ മന്ദിരത്തിൽ കൂടുന്ന സമ്മേളനം എഴുത്തുകാരനായ എം.പി.ലിപിൻരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എസ്.സുരേഷ് ബാബു അദ്ധ്യക്ഷനാകും. കൃഷ്‌ണ രാജേഷ് അനുസ്‌മരണം നടത്തും. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യപ്രഭാഷണവും കവയിത്രി ഫില്ലിസ്റ്റ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തും.
കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ എൻഡോമെന്റ് വിതരണവും അനുബന്ധ പ്രഭാഷണവും നടത്തും.
കൊല്ലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് എ.കെ.ഹഫീസ്, സുവർണകുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം അജിത്ത് മുത്തോടം, കൊല്ലം കോർപ്പറേഷൻ മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ, കൗൺസിലർ കുരുവിള ജോസഫ്, കൗൺസിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ കൃപാ വിനോദ്, എസ്.എൻ.ഡി.പി യോഗം മേഖലാ കൺവീനർ ജി.രാജ്മോഹൻ, ഉദയമാർത്താണ്ഡപുരം എൻ.എസ്.എസ് കരയോഗം സെക്രട്ടറി മുണ്ടയ്ക്കൽ രാജശേഖർ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം സായി ഭാസ്കർ എന്നിവർ സംസാരിക്കും. എസ്.എൻ.ഡി.പി യോഗം ഉദയമാർത്താണ്ഡപുരം ശാഖ സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ സ്വാഗതവും സതേൺ റയിൽവേ എംപ്ലോയീസ് സംഘ് (ഐ.എൻ.ടി.യു.സി) ഡിവിഷണൽ സെക്രട്ടറി കെ.ആർ.രാജേഷ് നന്ദിയും പറയും.