കുന്നത്തൂർ: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം കുന്നുത്തറ കിഴക്കതിൽ അനുമോനാണ് (34) റിമാൻഡിലായത്. കഴിഞ്ഞ ദിവസം രാത്രി 9 ഓടെ ആയിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ ഇയാൾ അക്രമാസക്തനാകുകയും ആശുപത്രിയിലെ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. ഇതിനിടെ യുവാവിന്റെ കൈക്ക് പരിക്കേറ്റു. ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.