കൊല്ലം: സി.പി.എം അഞ്ചാലുംമൂട് ഏരിയ സമ്മേളനത്തിന് തുടക്കമായി. ഇന്നലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (അഞ്ചാലുംമൂട് അഞ്ജു ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസ്.ജയൻ അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ.മേഴ്സിക്കുട്ടിഅമ്മ, എം.എച്ച്.ഷാരിയർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, സി.ബാൾഡുവിൻ, ബി.തുളസീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ എ.അമാൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി കെ ജി ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഇന്ന് വൈകിട്ട് 5ന് സി.കെ.പി ജംഗ്ഷനിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് റെഡ് വോളമ്ടിറിയർ മാർച്ചും ബഹുജനറാലിയും നടക്കും. വൈകിട്ട് അഞ്ജു ഓഡിറ്റോറിയം ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.