കൊല്ലം: കെ.പി.എ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെയും എൻ.എസ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എ.ആർ ക്യാമ്പിലെ കോൺഫറൻസ് ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്തെ ഡ്യൂട്ടി ഉൾപ്പടെ മുൻകൂട്ടി കണ്ടുകൊണ്ട് ഹൃദയസംബന്ധമായ പരിശോധനകൾക്കടക്കം പ്രമുഖ ഡോക്ടർമാർ നേതൃത്വം നൽകി. കമ്മിഷണർ ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ്‌ എൽ.വിജയൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വിമൽ കുമാർ സ്വാഗതം പറഞ്ഞു. എൻ.എസ് സഹകരണ ആശുപത്രി സെക്രട്ടറി പി.ഷിബു, കെ.പി.എ സംസ്ഥാന പ്രസിഡന്റ്‌ എസ്.ആർ.ഷിനോദാസ്, എ.സി.പിമാരായ എ.പ്രതീപ്കുമാർ, എസ്.ഷെരീഫ്, എ.നസീർ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ്‌ എൽ.അനിൽകുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ, ജില്ലാ പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്.സനോജ്, കെ.പി.എ ജില്ലാ ട്രഷറർ ആർ.എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.