ചാത്തന്നൂർ: പാരിപ്പള്ളി സംസ്‌കാര ആർട്‌സ് സൊസൈറ്റിയുടെ 16-ാ മത് പ്രൊഫഷണൽ നാടക മത്സരം പാരിപ്പള്ളി എസ്.പ്രശോഭൻ സ്‌മാരക ഹാളിൽ തുടക്കമായി. ഏഴ് നാടകങ്ങൾ അന്തിമമായി അർഹത നേടി. പ്രേക്ഷകർ ഗ്യാലപ്പ് പോളിലൂടെ വി ജയികളെ തിരഞ്ഞെടുക്കും.
മികച്ച നാടകം, സംവിധായകൻ രചയിതാവ്, നടൻ, നടി, ഹാസ്യനടൻ, രംഗപടം എന്നിവയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. സം സ്ഥാന നാടക പുരസ്കാര ജേതാവും നടനും സംവിധായകനുമായ വി.ആർ.സുരേന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ വി.ജയപ്രകാശ് അദ്ധ്യക്ഷനായി. പ്രൊഫ. വി.എസ്.ലീ, സംസ്കാര ഭാരവാഹികളായ എസ്.അജിത്ത് കുമാർ, ബി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. 18ന് രാവിലെ ഓപ്പൺ ഫോറവും വിധി നിർണയവും നടക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.ജയപ്രകാശ്, സംസ്കാര ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളുമായ എസ്.അജിത്ത്കുമാർ, ബി.ജയകുമാർ, വി.അജയകുമാർ, ശിവശങ്കരൻ ഉണ്ണിത്താൻ, ഡി.രഞ്ചൻ, സംസ്കാര കലാക്ഷേത്രം ഡയറക്ടർ എസ്.പ്രസേനൻ, ജി.രാജീവ് എന്നിവർ പങ്കെടുത്തു.