കൊല്ലം: ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും സോൾസ് ഒഫ് കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച കിഡ്സ് റൺ കുട്ടികൾക്ക് ആവേശമായി. കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് അദ്ധ്യക്ഷനായി. സോൾസ് ഒഫ് കൊല്ലം പ്രസിഡന്റ് പി.കെ.പ്രവീൺ, സെക്രട്ടറി രാജു രാഘവൻ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ എൻ.അജിത്ത് പ്രസാദ്, ഫാ.ഫെർഡിനന്റ് പീറ്റർ, കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ, കിഡസ് റൺ ചെയർമാൻ ഷാജഹാൻ ഫിറോസ്, അഡ്വ. വിജയരാജ്, അരുൺ കുമാർ, ജെന്റിൽ എന്നിവർ പങ്കെടുത്തു. ടി.കെ.എം, ഫാത്തിമ കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയേഴ്സിനെ ആദരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കേറ്റും നൽകി. വിജയികൾക്ക് ശിശുദിനത്തിൽ കൊല്ലം എസ്.എൻ കോളേജിൽ നടക്കുന്ന ശിശുദിന പരിപാടിയിൽ സമ്മാനം നൽകും.